നോട്ടം
നിന്റെ കണ്ണ്
എന്നെ ചുവരില്‍ച്ചേര്‍ത്ത്
തറച്ചു നിര്‍ത്തുന്നു.
അപ്പോഴും
സ്വന്തം തടത്തില്‍നിന്ന്
വെള്ളം വലിച്ചെടുത്ത്
എന്റെ നാവിലിറ്റിക്കുന്നു.
അളന്നുമുറിച്ച
ഒരെയ്ത്തുകൊണ്ട്
പടിക്കു പുറത്താക്കുന്നു.
തിരിച്ചു വരരുതെന്ന്
ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍
ഉന്നം പിടിക്കുന്നു.
അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞാല്‍ തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞുപടരുമെന്ന്
എനിക്കറിയാം.
അതില്‍
നിന്റെയുന്നം
വഴുതിപ്പോകുമെന്നും.
Thursday, March 08, 2007
Subscribe to:
Post Comments (Atom)

20 comments:
നിന്റെ കണ്ണ്
എന്നെ ചുവരില്‍ച്ചേര്‍ത്ത്
തറച്ചു നിര്‍ത്തുന്നു.
അപ്പോഴും
സ്വന്തം തടത്തില്‍നിന്ന്
വെള്ളം വലിച്ചെടുത്ത്
എന്റെ നാവിലിറ്റിക്കുന്നു
ഉന്നത്തിനും അസ്ത്രത്തിനും ഇടയില്‍ വേട്ടയുടെ ചുവരെഴുത്തിനുവേണ്ടിയാകും വെളിച്ചത്തിന്റെ, സമയത്തിന്റെ ഈ എടുപ്പുകള്‍, ജീവിതമെന്ന പേരില്‍....
നല്ല കവിത മാഷേ...
വല്യ ഇഷ്ടായി മാഷേ...
നല്ല കവിതകളൊന്നും ബ്ളോഗില്‍ ആളുകള്‍ വായിക്കുന്നില്ലെന്ന് തോന്നുന്നു.
എനിക്ക് മനസ്സിലായില്ല.വെറുപ്പില്‍ സ്നേഹിക്കുന്നുവെന്നോ? എന്നാണോ അര്‍ത്ഥമാക്കുന്നത്?
-പാര്‍വതി.
ഇഷ്ടമായി.
ലാപുടന്‍ നീ എത്ര ശരി.
ലാപുടന്‍, സ്വന്തം വായനയ്ക്കു വളരെ നന്ദി.
മുംസി, റ്റി. എസ്. എലിയറ്റ് ഒരിക്കല്‍ പറഞ്ഞു: ‘ഒരു കവിതയ്ക്ക് അതിന്റെ വര്‍ത്തമാനകാലത്ത് എത്ര വായനക്കാരുണ്ടാവുമെന്നതിനെക്കാള്‍ ഏതു കാലത്തും കുറച്ചു വായനക്കാരെങ്കിലും ഉണ്ടാവുകയെന്നതാണു പ്രധാനം.’ എന്നെ ആശ്വസിപ്പിക്കാനായിരുന്നു എലിയറ്റിന്റെ ശ്രമമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ!
പാര്‍വതി, വെറുക്കുമ്പോള്‍പ്പോലും വിട്ടു പോവാനാവാത്ത ചിലതൊക്കെയില്ലേ?
സുനില്‍ കൃഷ്ണന്‍, നീ ഏതു കവിതയുടെയും കൂടെയുണ്ടല്ലൊ.
എല്ലാവര്‍ക്കും നന്ദി.
വേട്ടക്കാരന്‍ (കാരി) വേട്ടമൃഗം തന്നെയാവിണില്ല്യേ ...
ആ അസ്ത്രം രണ്ടറ്റത്തും മൂര്‍ച്ചയുള്ള ശസ്ത്രല്ലെ...
വഴുതിപ്പോണേ ന്ന് പ്രാര്‍ത്ഥിച്ചോണ്ടല്ലെ ഉന്നം പിടിക്കണെ !!!
എന്‍ടെ കണ്ണ്
നിങ്ങളുടെ കവിതയുടെ ചുവരില്‍ ചേര്‍ത്ത്
തറച്ചു കളഞ്ഞല്ലോ...???
ഒരുപാട് പതിരും
കുറച്ചുമാത്രം കതിരും
ഉള്ളിടമാണ്‍
ബ്ളോഗുകള്‍.....
എങ്കിലും കുറൂര്‍മാഷിന്‍ടെ പാടത്ത്
എപ്പോഴും നൂറുമേനി വിളവ്...
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ee varikal enikku manasilyailla.....
thiricha pogathathu..njan alle..enna oru samsayam...
onikil...kavitha muzhuvan manasilyavathu kondavum..anyway...we come back and read again...
നീര്‍മാതളം....സ്വയം വ്യാഖ്യാനിക്കുന്നതില്‍ ഒരു രസക്കേടുണ്ടെങ്കിലും പറയട്ടെ...വീട്ടില്‍നിന്നു പോകുമ്പോള്‍ തിരിഞ്ഞു നോക്കാത്തതു ഞാന്‍...വീട്ടിനുള്ളിലേക്കു തിരിച്ചു പോകാത്തത് അവള്‍.
ഘ്രാണ ശക്തിയില്‍ ഇവിടെ ഒരു ഇ(ണ)രയുടെ മണം കിട്ടുന്നു. (ഉന്നം) പിഴച്ചവന്റെ ആത്മഗതം
ഹൊ! ഇതൊക്കെയറിയാന്‍ ഇത്ര വല്യ ഘ്രാണശക്തിയൊക്കെ വേണോ, ഡിങ്കാ?
മനോഹരമായ കവിത മനോജ് മാഷേ.
നല്ല കവിത മനോജ്.
കോമ ഇന്നലെ കിട്ടി. വായിച്ചു തുടങ്ങി.
കവിത ഇഷ്ടമായി മനോജേ..
[മോനോജേ..ഡിങ്കന്‍ അങ്ങനാ..അവന്‍ എവിടെ പോയാലും മണം പിടിക്കും ..]
മനോജേ...ഈവഴിക്കാദ്യം....
വാക്കുകളുടെ നോട്ടം ഹൃദ്യം....
കുറൂര്‍ ഇവിടെയുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല, ഇപ്പോള്‍ ‘ഒരു കപ്പു ചായയിലെ’ കമന്റു കണ്ട് വന്നതാണ്.
പതിവുപോലെ മനോഹരം..
കോമ തപ്പാന്‍ തുടങ്ങി...
അവാര്‍ഡിനു പ്രത്യേക അഭിനന്ദനം..
ഇന്നലെ അപരാഹ്നം, അല്ലെങ്കില്‍ വേണ്ട,കവിതാ ബ്ലോഗല്ലെ, ഏറ്റവും കനമുള്ള ഒരു മുഹൂര്‍ത്തം.
ഏതോ ഒരു ആധുനിക കവിതയും വലിച്ചുകൊണ്ട് ഞ്യാന്‍ എന്റെ ഭാര്യ ജൂനിയര്‍ സുബ്ബലക്ഷ്മിയെ സമീപിക്കുന്നു.
തോടി, കാപ്പി, സാരമതി, രഞ്ജനി- ഇവരൊക്കെ നാണം കെട്ട് ബ്ലിങ്കസ്യാ ന്നായി എന്റെ മുന്നിലൂട്യാ സ്ഥലം വിട്ടത്.
ഒടുവില്‍, ഗായികയും ശ്രോതാവും മാത്രം.
സന്ധ്യ കഴിഞ്ഞു.
എന്തും സംഭവിക്കാം.
ലളിതമായൊരു ചടങ്ങില്‍ വെച്ച്, എനിക്കു ‘ബേയ്സ്’ പോരാന്നു പറഞ്ഞ് സ്ത്രീരത്നം എന്നെ സിമ്പ്ലി ഡിവോഴ്സ് ചെയ്തു.
*************************
ചില പുതു കവിതകള്‍ പലതും വായിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.
ഞാന്‍ ആദ്യമായി വായിക്കുന്ന കുറൂര്‍ കവിതയാണ്.
ചില പ്രയോഗങ്ങളിലെ മുന കീറിയെടുത്ത് എന്റെ ഓര്‍മ്മയിലെ ഇരുട്ടിലേയ്ക്ക് ചുമ്മാ ചറപറാ എയ്തുവിട്ടപ്പൊ ഒരു രസം !
സന്തോഷം. അഭിനന്ദനം മറ്റൊരിടത്ത് അറിയിച്ചിരുന്നു.
പതിയെ പതിഞ്ഞു...നിറയെ..
Post a Comment